..........................
ശിശുക്ഷേമ സമിതിയുടെ ശിശുദിന റാലിയിൽ കുട്ടികളുടെ പ്രസിഡന്റ് , പ്രധാനമന്ത്രി , മുഖ്യ പ്രസംഗക എന്നീ പേരുകളിൽ തെരഞ്ഞെടുക്കപ്പെടുന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് അതിയായ അംഗീകാരമാണ് .
ഒരു കാലഘട്ടം വരെ തുറന്ന ജീപ്പിൽ കയറി കൈയുയർത്തി സാധാരണക്കാരന്റെ മക്കളെ കൊതിപ്പിക്കാൻ അവസരം കിട്ടിയിട്ടുള്ളത് നഗരത്തിലെ ചില കൊടി കെട്ടിയ പള്ളിക്കൂടങ്ങളിലെ സന്തതികൾക്ക് മാത്രമായിരുന്നു എന്ന യാഥാർത്ഥ്യം ഓർക്കുമ്പോഴാണ് കൂലിപ്പണിക്കാരായ സത്യനേശന്റയും ശാന്തിയുടേയും മകൾ സച്ചു പ്രധാന മന്ത്രിയാകുന്നതിൽ മധുരം കൂടുന്നത് ...
' തിളങ്ങട്ടെ ഈ കൊച്ചു മിടുക്കർ '.....

No comments:
Post a Comment